പത്തനംതിട്ട: ജനപ്രതിനിധികൾ സമൂഹത്തോട് സമ്പൂർണ സമർപ്പിതരായിരിക്കണമെന്ന് ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ രൂപതാ ദിനാഘോഷങ്ങളുടെ ഭാഗമായി രൂപതാംഗങ്ങളിൽ നിന്നും ജനപ്രതിനിധികളായി വിജയിച്ചവർക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രൂപതാദ്ധ്യക്ഷൻ കൂടിയായ മെത്രാപ്പോലീത്ത.ധാർമ്മികതയിലും നീതിയിലും അധിഷ്ടിതമായി പ്രവർത്തിക്കാൻ കഴിയുമ്പോഴാണ് ഈ നിയോഗം അർത്ഥവത്താകുക. യുഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ വികാരി ജനറാൾ ഷാജി മാണികുളം,ഫാ.സിജോ ചരിവു പറമ്പിൽ, റോസ് ലിൻ സന്തോഷ് എന്നിവർ സംസാരിച്ചു.