കോഴഞ്ചേരി : ജില്ലയുടെ സാംസ്‌കാരിക പരിസരത്തിന് ഉണർത്തുപാട്ടാകാൻ മതനിരപേക്ഷ ഗായകസംഘം 'ദ കോഴഞ്ചേരി ക്വയർ ' പരിശീലനമാരംഭിച്ചു. രക്ഷാധികാരിയും വിദഗ്ദ്ധ പരിശീലനകനുമായ ജെറി അമൽദേവ് നേതൃത്വം നൽകി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഫരോലിൽ പരിശീലനോദ്ഘാടനം നിർവഹിച്ചു. 2021ലെ പുതുവർഷദിനത്തിലാണ് കോഴഞ്ചേരി ക്വയർ നിലവിൽ വന്നത്. മാസത്തിലൊന്നുവീതം 12ഏകദിന ക്ലാസുകളുള്ള കോഴ്‌സിനാണ് ജെറി അമൽദേവ് നേതൃത്വം നൽകുക. ഇതുകൂടാതെ ആഴ്ചതോറും നടക്കുന്ന പരിശീലനത്തിന് ഈപ്പൻ മാത്യു നേതൃത്വം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കോഴ്‌സ് സർട്ടിഫിക്കറ്റും ലഭിക്കും. സ്ട്രിംഗ്, വുഡ്വിൻഡ്, പിയാനോ, പെർകഷൻ എന്നിവയിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റോടുകൂടി അഭ്യസനം നൽകുന്ന മ്യൂസിക് അക്കാദമിയും പ്രവർത്തനമാരംഭിക്കും.