ഇലന്തൂർ: പരിയാരം മുണ്ടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്ന് മുതൽ 22വരെ നടക്കുമെന്ന് സെക്രട്ടറി അഡ്വ.എം.എൻ. ജയപ്രകാശ് അറിയിച്ചു. ഇന്ന് രാവിലെ 10.20ന് തന്ത്രി എം.എസ് നമ്പൂതിരി, മേൽശാന്തി വിനു ശങ്കർ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പറയിടീൽ. നാളെ രാവിലെ 8 മുതൽ 101 കലം വഴിപാട‌്. 20ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 21ന് രാത്രി 7.30ന് സർവൈശ്വര്യ പൂജ. 22ന് രാവിലെ 10.30ന് കലശപൂജ. തുടർന്ന് നാരങ്ങാവിളക്ക്,കലശാഭിഷേകം.രാത്രി 7.30ന് ഭക്തിഗാനസുധ.തുടർന്ന് കൊടിയിറക്ക്.എല്ലാ ദിവസവും രാവിലെ 9.30ന് ആയില്യം പൂജ,ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി ഏഴിന് ഭജന.