തിരുവല്ല: എസ്.എൻ.ഡി.പി യോഗം കുന്നന്താനം ശാഖയുടെ ആഭിമുഖ്യത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തിരുവല്ല യൂണിയൻ ഭാരവാഹികളെയും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെയും ആദരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. കള്ളക്കേസിൽ കുടുക്കി എൻ.എൻ.ഡി.പി യോഗത്തിന്റെ ഭരണം നിർജ്ജീവമാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് കെ.എം.തമ്പി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ,വൈസ് പ്രസിഡന്റ് കെ.ജി.ബിജു,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രൻ എഴുമറ്റൂർ, സന്തോഷ് ഐക്കരപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി,കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു, മല്ലപ്പള്ളി ബ്ലോക്ക് മെമ്പർ സി.എൻ.മോഹനൻ, കുന്നന്താനം പഞ്ചായത്ത് അംഗങ്ങളായ സ്‌മിത വിജയരാജൻ,ധന്യാ രാജീവ്,തിരുവല്ല യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.കെ.രവി, അനിൽ ചക്രപാണി, കെ.എൻ.രവീന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ രാജേഷ് മേപ്രാൽ,ബിജു മേത്താനം,സരസൻ ഓതറ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.ശാഖാ സെക്രട്ടറി എം.ജി.വിശ്വംഭരൻ,വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ,വനിതാ സംഘം പ്രസിഡന്റ് ഓമന സുധാകരൻ, സെക്രട്ടറി മണിയമ്മ സോമശേഖരൻ എന്നിവർ പ്രസംഗിച്ചു. ശാഖാ മുൻപ്രസിഡന്റ് കെ.എസ്.ശ്രീധരപ്പണിക്കരെ ചടങ്ങിൽ അനുസ്മരിച്ചു.