18-dharna
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ നല്കി പന്തളം പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ സർവ്വോദയ മണ്ഡലം ധർണ്ണ ജൈവകർഷകൻ ആര്യാട്ടു നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കു പിന്തുണ നല്കി പന്തളം പോസ്റ്റോഫീസിന് മുമ്പിൽ സർവോദയ മണ്ഡലം ധർണ നടത്തി. പ്രമുഖ ജൈവകർഷകൻ ആര്യാട്ടു നാരായണൻ ധർണ ഉദ്ഘാടനം ചെയ്തു. ഭേഷജം പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ പിള്ള, ലോക് സേവകരായ സക്കീർ,സലിം, വല്ലാറ്റൂർ വാസുദേവൻ പിള്ള പ്രഭാകരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.