പന്തളം: കേരള സർവകലാശാലയിൽ നിന്നും എം.എസ്.സി ജന്തുശാസ്ത്ര പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പന്തളം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി വൈഷ്ണവി.വി.നായരെ ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഡി.വൈ എഫ്.ഐ, പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് പി.ബി.ഹർഷകുമാർ വൈഷ്ണവിക്ക് കൈമാറി. സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗം ഇ.ഫസൽ,ഡി വൈ.എഫ് ഐ ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള,പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എച്ച് .ശ്രീ ഹരി,ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി.അഭീഷ്,ട്രഷറർ കെ.വി.ജൂബൻ,മുടിയൂർക്കോണം മേഖലാ കമ്മിറ്റി സെക്രട്ടറി വിഷ്ണു കെ.രമേശ്,കേരള പ്രവാസി സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം കെ.എച്ച്.ഷിജു ,പന്തളം നഗരസഭ മുൻ കൗൺസിലർ വി.വി.വിജയകുമാർ എന്നിവർ സംസാരിച്ചു.