ചിറ്റാർ : ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോമരവിപ്പിച്ച തീരുമാനം ചിറ്റാർ 1182-ാം എസ്.എൻ.ഡി.പി ശാഖാ സ്വാഗതം ചെയ്തു. ശ്രീനാരായണഗുരുവിന്റെ രേഖചിത്രമില്ലാതെ ചിട്ടികമ്പിനിയുടെതിന് സമാനമായരീതിയിൽ ലോഗോ പ്രസിദ്ധീകരിച്ച നടപടി ശ്രീനാരായണിയരോട് യൂണിവേഴ്സിറ്റി കാണിച്ച അയിത്തമാണ്. വിദഗ്ദ സമിതിയെവെച്ച് ലോഗോ പരിഷ്‌ക്കരിക്കാമെന്നുള്ള തീരുമാനം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ചിറ്റാർ എസ്.എൻ.ഡി.പി ശാഖാ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ആർ. ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ഗോപിനാഥൻ ടി.കെ, വൈസ് പ്രസിഡന്റ്‌സെലീന സജീവൻ, യൂണിയൻ കമ്മിറ്റി മെമ്പർ എൻ.ജി തമ്പി, കമ്മിറ്റി അംഗങ്ങൾ,വനിത സംഘം ഭാരവാഹികൾ,യൂത്ത്മൂമെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.