മല്ലപ്പള്ളി: സംസ്ഥാന ബഡ്ജറ്റ് യാഥാർത്ഥ്യബോധമില്ലാത്തതാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഉള്ളതാണെന്നും പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണക്കിലെ ചില കളികൾ മാത്രമാണ് ബഡ്ജറ്റിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് പി.ടി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പിൽ, ആർ.വി.രാജേഷ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ.റെജി.തോമസ്,കോശി.പി.സഖറിയ, മാത്യു ചാമത്തിൽ, സുരേഷ് ബാബു പാലാഴി, തോമസ് റ്റി തുരുത്തിപ്പള്ളി, എബി മേക്കരിങ്ങാട്ട്, റ്റി.പിഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.