dani
ഐസക് ഡാനിയേൽ

അടൂർ: പള്ളിയിൽ ആരാധയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഗായകൻ വില്യം ഐസക്കിന്റെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. അടൂർ കല്ലുവിള വീട്ടിൽ ഐസക്ക് ഡാനിയേൽ (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് അടൂർ സാൽവേഷൻ ആർമി സെൻട്രൽ ചർച്ചിലെ ആരാധനയ്ക്കിടെയായിരുന്നു സംഭവം. ഉടൻ അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടൂർ സാൽവേഷൻ ആർമി ചർച്ചിലെ ട്രഷറർ ആയിരുന്നു. കെ.എസ്. ഇ .ബി റിട്ട. സബ് എൻജിനീയറാണ് . സംസ്കാരം ഇന്ന് വൈകിട്ട് 4ന് അടൂർ സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. ഭാര്യ : പരേതയായ മേരിക്കുട്ടി ഐസക്ക്. മറ്റുമക്കൾ : അച്ചാമ്മാ, ആനി, റെയ്ച്ചൽ ഐസക്ക് ( നഴ്സ്, മാലിദ്വീപ്), .മരുമക്കൾ: സെബാസ്റ്റ്യൻ, ബിനോയി.