ഇലവുംതിട്ട : തുണ്ടിയിൽ പുത്തൻവീട് (ആനപ്പാറയിൽ) പരേതനായ ഗംഗാധരന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മലയാലപ്പുഴ വള്ളിയാനി ഇടയലേമുറിയിൽ കുടുംബാംഗമാണ്. മലയാലപ്പുഴ മുൻ ഗ്രാമപഞ്ചായത്തംഗം, സി. പി. എം വള്ളിയാനി ബ്രാഞ്ചംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മകൻ: ശ്രീകുമാർ (ഷാർജ) മരുമകൾ: സ്മിത. സഹോദരങ്ങൾ: ഇ. കെ. സോമരാജൻ, ഇ. കെ. ബാഹുലേയൻ (സി.പി.എം മലയാലപ്പുഴ മുൻ ലോക്കൽ സെക്രട്ടറി).