കലഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം കലഞ്ഞൂർ 314-ാം ശാഖാ യോഗം ഗുരുദേവക്ഷേത്രത്തിലെ 9-ാമത് പ്രതിഷ്ഠാ വാർഷികം 21ന് ഗുരുക്ഷേത്രം തന്ത്രി രതീഷ് ശശിയുടെ മുഖ്യാകാർമ്മികത്വത്തിൽ നടക്കും. 21ന് വെളുപ്പിന് 5ന് നടതുറക്കൽ 5.30ന് ഗണപതിഹോമം, 6ന് അഭിഷേകം 9ന് നവകപഞ്ചഗവ്യ കലശപൂജ, കലശാഭിഷേകം, 9.30ന് അഷ്ടപതി പൂജ, ചെണ്ടമേളം ,9.30ന് പതാക ഉയർത്തൽ, ശാഖാ പ്രസിഡന്റ് പി.കമലാസനൻ, വൈകിട്ട് 3.30ന് എസ്.എസ്.എൽ.സി, പ്ലസ്ടു എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും ചികിത്സാ സഹായ വിതരണവും അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ നിർവഹിക്കും. അടൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം അനുമോദനം നടത്തും. വൈകിട്ട് 5ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനനന്ദ സ്വാമികൾ
മഹാ സർവൈശ്വര്യപൂജ നടത്തും. 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് പ്രസാദവിതരണം.