തിരുവല്ല: എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിലെ പാദുക പൂജാ ഉത്സവം കൊടിയേറി. തന്ത്രി ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റി. 22വരെ രാവിലെ വിശേഷാൽ പൂജകൾ, ഗുരുഭാഗവത പാരായണം, ദീപാരാധന എന്നിവ നടക്കും. 21ന് രാത്രി 9ന് പള്ളിവേട്ട. 22ന് വൈകിട്ട് 6ന് ആറാട്ട്.