അടൂർ: പഴകുളം സർവീസ് സഹകരണ ബാങ്കിന്റെ അടൂർ ഹൈസ്കൂൾ ബ്രാഞ്ച് ഗേൾസ്‌ ഹൈസ്കൂൾ കവാടത്തിന് സമീപമുള്ള പുതിയ കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ രാധാകൃഷ്ണ കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കെ.പ്രസന്നകുമാർ സ്വാഗതം ആശംസിച്ചു.അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി ഹർഷകുമാർ ഉദ്ഘടനം ചെയ്തു. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്തംഗം എ.പി സന്തോഷ്‌, പള്ളിക്കൽ പഞ്ചായത്ത്‌ അംഗങ്ങളായ എസ് സുജിത്ത്, ഷൈലജ പുഷ്പൻ, റോസമ്മ സെബാസ്റ്റ്യൻ,മുൻ സെക്രട്ടറി ആർ.ദിനേശൻ,സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കുമാരൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം റ്റി.മുരുകേഷ്, മുൻ പ്രസിഡന്റ്‌ പഴകുളം ശിവദാസൻ, റിട്ട:സഹകരണ സംഘം ജോ.ഡയറക്ടർ വെങ്കിടചല ശർമ്മ, കെട്ടിടം ഉടമ രാജൻ സാരഥി,അഡ്മിനിസ്സ്ട്രേ റ്റീവ് കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാർ,സതി,ഗോപി മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു.