sammelanam
എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം ശാഖയിൽ നടന്ന അനുമോദന സമ്മേളനം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിലെ പാദുക പൂജാ ഉത്സവത്തോടനുബന്ധിച്ച് തിരുവല്ല യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി. സമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ ഉഴത്തിലിന്റെ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, ഡയറക്ടർ ബോർഡ്‌മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അനിൽ ചക്രപാണി, കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.എസ്.മോഹനൻ, സെക്രട്ടറി കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു. പാദുക പൂജാ ഉത്സവം 22ന് ആറാട്ടോടെ സമാപിക്കും.