പത്തനംതിട്ട- അഭിമാനാർഹമായ സാംസ്കാരിക പാരമ്പര്യമുണ്ടെങ്കിലും സാംസ്കാരികമായ ഒത്തുചേരലുകൾക്ക് ജില്ലയിൽ വേദികൾ കുറവാണെന്നത് ഖേദകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ പറഞ്ഞു. പത്തനംതിട്ട ദേശത്തുടി സാംസ്കാരിക സമന്വയത്തിന്റെ ഒാഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക കേന്ദ്രങ്ങൾക്കും സ്മാരകങ്ങൾക്കും തുടർ പ്രവർത്തനങ്ങൾക്കും ജില്ലയിൽ സാദ്ധ്യതകളേറെയുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ് ഇളകൊള്ളൂർ അദ്ധ്യക്ഷത വഹിച്ചു. പടയണി ആചാര്യൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ പൂഴിക്കാട്, നാടകക്കാരൻ മനോജ് സുനി, അനിൽ വള്ളിക്കോട്, സി.എസ്.മണിലാൽ, ഡോ. മോൻസി വി.ജോൺ, പ്രിയത രതീഷ്, സജയൻ ഒാമല്ലൂർ, പ്രീത് ചന്ദനപ്പള്ളി, മിനി കോട്ടൂരേത്ത്, രാജേഷ് ഒാമല്ലൂർ, ഡോ.പി.ആർ. സുജിത്ത്, സന്ദീപ് പുലിത്തിട്ട, കെ.ഇന്ദുലേഖ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- വിനോദ് ഇളകൊള്ളൂർ (പ്രസിഡന്റ്), ഉണ്ണികൃഷ്ണൻ പൂഴിക്കാട്, അനിൽ വള്ളിക്കോട് , കെ.ഇന്ദുലേഖ (വൈസ് പ്രസിഡന്റുമാർ), നാടകക്കാരൻ മനോജ് സുനി (സെക്രട്ടറി),രാജേഷ് ഒാമല്ലൂർ (ജോ.സെക്രട്ടറി), സി.എസ്.മണിലാൽ (ട്രഷറ‌ർ)