ഇളമണ്ണൂർ: മൂർഖൻ്റെ കടിയേറ്റ് ആട് ചത്തു. മങ്ങാട് കാഞ്ഞിരവിളയിൽ അബ്ദുൽ അസീസിൻ്റെ പെണ്ണാടിനാണ് കടിയേറ്റത്. സ്കിന്നർ പുരം റബർ എസ്റ്റേറ്റിൽ അബ്ദുൽ അസീസ് ആടിനെയും രണ്ട് കുട്ടികളെയും തീറ്റാൻ കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. അടൂർ വെറ്റിനറി പോളിക്ലിനിക്കിൽ എത്തിച്ച് ആൻ്റിവെനം കുത്തിവെച്ചെങ്കിലും തിരികെ വീട്ടിലെത്തിയപ്പോഴേക്കും ചത്തു. നാല് വയസ് പ്രായമുള്ള ജമിനാപ്യാരി ഇനത്തിലുള്ള ആടിനെയാണ് അബ്ദുൽ അസീസിനു നഷ്ടമായത്.