അടൂർ: പതിനാലാം മൈൽ , ഹൈസ്കൂൾ ജംഗ്ഷനുകളിൽ ഇറക്കിയിട്ടിരുന്ന കേരളകൗമുദി ഉൾപ്പെടെയുള്ള പത്രക്കെട്ടുകൾ മോഷണം പോയി. ഇന്നലെ വെളുപ്പിന് 3 മണിയോടെയാണ് ഇവ അപഹരിച്ചത്. മേലൂട് ഏജന്റ് അരുൺ, തെങ്ങുംതാര ഏജന്റ് ബിനോയ് വിജയൻ എന്നിവരുടെ പത്രക്കെട്ടുകളാണ് മോഷണം പോയത്.ഇതുമൂലം മേലൂട്, പഴകുളം മേഖലകളിൽ ഇന്നലെ പത്രവിതരണം മുടങ്ങി.