പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണെ തിരെഞ്ഞടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. കോൺഗ്രസിലെ സി.പി.ലീനയ്ക്ക് എൽ.ഡി.എഫിലെ വി.എം. മധു വോട്ട് ചെയ്തതോടെ ലീന ജയിച്ചു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ലാലി ജോൺ പരാജയപ്പെട്ടു.
തിങ്കളാഴ്ച രാവിലെ 11നായിരുന്നു തിരഞ്ഞെടുപ്പ്. മൂന്നാംഗങ്ങൾ മാത്രമുള്ള സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ തിരഞ്ഞടുപ്പിന്റെ അവസാന സമയത്ത് ലാലി ജോണിനെ കൂടാതെ കോൺഗ്രസിലെ സി.പി.ലീനയും മത്സരിക്കുകയായിരുന്നു. തനിക്ക് പാർട്ടി ഒരു നിർദേശവും വിപ്പും നൽകിയിരുന്നില്ലെന്ന് .ലീന പറഞ്ഞു. എൽഡിഎഫിന്റെ നീക്കമാണ് ഇതിന്റെ പിന്നിലെന്നും കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചകൾ ഇതിന് സഹായകരമായെന്നും ലാലി ജോണും പറഞ്ഞു.