ചിറ്റാർ: നീലിപിലാവ് ശിവ ഭദ്ര ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠാ ചടങ്ങുകൾ നാളെ സമാപിക്കും. പുതിയ കൊടിമരത്തിൽ 21ന് ഉത്സവം കൊടിയേറും. തന്ത്രി ശ്രീദത്ത് ഭട്ടതിരിപ്പാടാണ് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത്. കൊടിമരത്തിന്റെ മുഴുവൻ ചെലവും വഹിച്ച് വഴിപാടായി സമർപ്പിക്കുന്നത് ജയൻ പുത്തൻപുരയിലാണ്.
ധ്വജ പ്രതിഷ്ഠയുടെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ ഗണപതിഹോമം, മുളപൂജ, വാഹന ബിംബോദ്ധാരണം, തുടങ്ങിയ ചടങ്ങുകൾ നടക്കും. നാളെ രാവിലെ പള്ളിയുണർത്തൽ, കണിദർശനം, ധ്വജസ്ഥാനത്ത് ഗണപതി പൂജ, നാന്ദീമുഖം, പീഠപൂജ, ധ്വജ വാഹന പ്രതിഷ്ഠ . വൈകിട്ട് ശ്രഭൂതബലിയോടെ ധ്വജപ്രതിഷ്ഠ ചടങ്ങുകൾ നടക്കും.
21ന് രാത്രി 8.26ന് കൊടിയേറ്റ് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ശ്രീഭൂതബലിയും വിളക്കും. 29ന് രാവിലെ 10ന് സർപ്പക്കാവിൽ നൂറുംപാലും. 30ന് രാവിലെ 8.30ന് മകരപൊങ്കാല. വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നെള്ളത്ത്. തുടർന്ന് െകാടിയിറക്ക്. 31ന് വൈകിട്ട് 6.30ന് കളമെഴുത്തും പാട്ടും ഗുരുതിയും കഴിഞ്ഞ് ഉത്സവം സമാപിക്കും.