കൂടൽ: കാൽനടയാത്രക്കാരിയുടെ സ്വർണ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. ഇന്നലെ 11 ന് കൂടൽ നെല്ലിമുരുപ്പ് റോഡിലൂടെ നടന്നുപോവുകയായിരുന്ന നെല്ലിമുരുപ്പ്, മാങ്കുഴിയിൽ ഉണ്ണിയുടെ മകൾ പ്രീതയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. ബൈക്കിലെത്തിയവർ തൂവാലകൊണ്ട് മുഖം മറച്ചിരുന്നു. കൂടൽ പൊലീസ് അന്വേഷണം ആരംഭിച്ചു.