പന്തളം: പൂഴിക്കാട്ട് റോഡിന്റെ എസ്റ്റിമേറ്റെടുക്കാൻ എത്തിയപി.ഡബ്ല്യു.ഡി. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.
കുരമ്പാല - പൂഴിക്കാട് - വലക്കടവ് റോഡിന്റെ എസ്റ്റിമേറ്റ് മണ്ണന്താനത്ത് ഭാഗത്തു തയ്യാറാക്കുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് വാഹനത്തിനു നേരെ ആക്രമണം നടത്താൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയക്ക് മൂന്നരയോടെയാണ് സംഭവം. എ.ഇ.ഒ.മനുകുമാർ, ജീവനക്കാരായ ദീപ, അനിത, ഓഫിസ് അസിസ്റ്റന്റ് അജിത്ത് ,എന്നിവരാണ് എസ്റ്റിമേറ്റെടുക്കാനെത്തിയത്.. മദ്യപിച്ച് എത്തിയ സംഘമാണ് ആക്രമണത്തിന് മുതിർന്നതെന്ന് പറയുന്നു, പന്തളം എസ്.ഐ. മഞ്ജു വി. നായർ എത്തിയപ്പോഴേക്കും പ്രശ്‌നം ഉണ്ടാക്കിയവർ മുങ്ങി. പൂഴിക്കാട് സ്വദേശി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ആക്രമണത്തിന് മുതിർന്നതെന്ന് പൊലിസ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ഏൽ.ഡി.എഫ് കുരമ്പാല മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പുനർ നിർമ്മാണത്തിന് 5 കോടി 80 ലക്ഷം രൂപ അനുവദിച്ച റോഡ് ടെൻഡർ ചെയ്യാൻ വേണ്ട നടപടികൾ വേഗം പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ചിറ്റയം ഗോപകുമാർ എം.എൽ.എ. നിർദ്ദേശം നൽകിയിരുന്നു.