പത്തനംതിട്ട : ചെങ്ങറ സമരത്തിൽ പങ്കെടുത്ത് പട്ടയം കിട്ടിയ മുഴുവൻ പേർക്കും വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങറ പട്ടയ അവകാശികൾ ഇന്നും നാളെയും ധർണ നടത്തും. പത്തനംതിട്ട കളക്ടറേറ്റിന് മുമ്പിൽ ഇന്ന് രാവിലെ 10ന് ബോധി ചെയർമാൻ കരകുളം സത്യകുമാർ ഉദ്ഘാടനം ചെയ്യും. സാധുജന വിമോചന വേദി സംസ്ഥാന കൺവീനർ കെ.എ രോഹിണി അദ്ധ്യക്ഷത വഹിക്കും.
ചെങ്ങറ സമരത്തിൽ പങ്കെടുത്ത് 2009 ൽ സർക്കാരുമായി നടന്ന ചർച്ചയിൽ1495 പേർക്ക് പട്ടയം അനുവദിച്ചെങ്കിലും ഇതുവരെ 588 പേർക്ക് മാത്രമാണ് ഭൂമി കിട്ടിയത്. ലക്ഷക്കണക്കിന് ഏക്കർ ഭൂമി സ്വകാര്യ കുത്തക മുതലാളിമാർ കൈവശം വച്ചിരിക്കുമ്പോഴാണ് പാവപ്പെട്ട പട്ടികജാതിക്കാർ ഭൂമിക്ക് വേണ്ടി അലയുന്നതെന്ന്
സാധുജന വിമോചന വേദി സംസ്ഥാന കൺവീനർ കെ.എ രോഹിണി, സി.പി നാരായണൻ, ജി. വിലാസിനി, ഗോപാലൻ ഇരവിപേരൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.