pipe
തിരുവല്ല നഗരത്തിലെ കുടിവെള്ള വിതരണത്തിനായി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നു

തിരുവല്ല: നിർമ്മാണം പൂർത്തിയായ തിരുമൂലപുരത്തെ ജല സംഭരണിയിൽ നിന്ന് പുഷ്പഗിരി, മഞ്ഞാടി ഭാഗങ്ങളിലേക്ക് പുതിയ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. എം.സി റോഡിലെ തുകലശേരിയിൽ കൂടി പോകുന്ന പ്രധാന പൈപ്പിനെയും പുഷ്പഗിരി, മഞ്ഞാടി ഭാഗത്തേക്കുള്ള കുഴലിനെയും തമ്മിൽ യോജിപ്പിച്ചാണ് നഗര പ്രദേശങ്ങളിൽ ജലവിതരണം നടത്തുന്നത്. ജെ.സി.ബി ഉപയോഗിച്ചാണ് 250 എം.എം വ്യാസമുള്ള പൈപ്പുകൾ സ്ഥാപിക്കുന്നത്. മഞ്ഞാടി ഭാഗത്തേക്കുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് പുഷ്പഗിരി ഭാഗത്തെ റെയിൽവേ ലവൽ ക്രോസും മുറിച്ചു കടക്കേണ്ടതായി വരും. ഇതിനുള്ള അനുമതി ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ജലവിതരണ വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.