1
കാഞ്ഞിരംകടവ്

പള്ളിക്കൽ : 2019 ലെ ബഡ്ജറ്റിൽ കാത്തിരം കടവിൽ പാലത്തിന് സംസ്ഥാന സർക്കാർ വകയിരുത്തിയത് 4 കോടി രൂപയാണ്. പിതൃത്വം അവകാശപ്പെട്ട് രാഷ്ട്രീയപാർട്ടികൾ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ അന്ന് മത്സരിക്കുകയായിരുന്നു. പക്ഷേ പാലം ഇതുവരെ യാഥാർത്ഥ്യമായില്ല.

പള്ളിക്കൽ പഞ്ചായത്തിലെ ചെറുകുന്നം 23-ാം വാർഡിലെ കാത്തിരത്തും കടവിൽ, പള്ളിക്കലാറിന് കുറുകെ പാലം നിർമ്മിക്കണമെന്നത് നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ആറ്റിൽ വെള്ളമുയർന്നാൽ ഇപ്പോഴും കടത്താണ് നാട്ടുകാർക്കാശ്രയം. ചിറ്റയം ഗോപകുമാർ എം എൽ എ യും കോവൂർ കത്തുമോൻ എം എൽ എയും മുൻകൈയ്യെടുത്താണ് ബഡ്ജറ്റിൽ 4 കോടി രൂപ വകയിരുത്തിയത്. മണ്ണ് പരിശോധനയ്ക്കും മറ്റുമായി 4, 33600 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എൻജിനിയറെ 2019 ഒക്ടോബറിൽ ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷേ തുടർ നടപടി ഉണ്ടായില്ല.

ബന്ധിപ്പിക്കുന്നത് രണ്ട് ജില്ലകളെ

കൊല്ലം - പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് കഴിയുന്നതാണ് പാലം.കൊല്ലം ജില്ലയിലെ ഗിരിപുരം, കണ്ണമം കിഴക്ക് പ്രദേശങ്ങളിലുള്ള കുട്ടികൾ തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. ഒരുകിലോമീറ്റർ സഞ്ചരിക്കേണ്ടതിന് 4 കി.മീ സഞ്ചരിച്ചാണ് ഇവർ സ്കൂളിലെത്തുന്നത്. ചെറുകുന്നം ഭാഗത്തുള്ള കർഷകർ ഏറെയും കാഞ്ഞിരത്തും കടവിനക്കരെയുള്ള പ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. വില്ലാടസ്വാമി ക്ഷേത്ര ത്തിലെത്തുന്നതുംആറ് കടന്നാണ് . പാലം വന്നാൽ കൈതക്കൽ ചെറുകുന്നം ഭാഗത്തുനിന്ന് ചക്കുവള്ളി വഴി കരുനാഗപള്ളിക്കും ശാസ്താംകോട്ടയ്ക്കുമുള്ള എളുപ്പ മാർഗമാകും .