mudra

പത്തനംതിട്ട : കൊവിഡ് സാഹചര്യം മൂലം നേരിട്ട മുദ്രപ്പത്ര ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല. കൂടുതൽ ആവശ്യക്കാരുള്ള നൂറ് രൂപ പത്രത്തിനാണ് ഏറെക്ഷാമം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ജില്ലയിൽ 100 രൂപ മുദ്രപ്പത്രത്തിനും കോർട്ട് ഫീ സ്റ്റാമ്പിനും ക്ഷാമം തുടങ്ങിയതാണ്. ഇതുവരെ പൂർവസ്ഥിതിയിലായിട്ടില്ല.

കൊവിഡ് സമയത്ത് സർക്കുലേഷൻ കുറഞ്ഞ പത്രം 100 രൂപ സീൽ ചെയ്ത് മാറ്റം വരുത്തി ആളുകൾക്ക് നൽകുകയായിരുന്നു. അമ്പത് രൂപയുടെ രണ്ട് പത്രം, പത്ത് രൂപ പത്രം എന്നിവ നൂറ് രൂപയാക്കി മാറ്റി നൽകി. വെൻഡർമാരിൽ പലരും പത്തും ഇരുപതും രൂപ കൂട്ടിയാണ് മുദ്രപ്പത്രം നൽകുന്നത്. വെൻ‌‌‌‌ഡർമാർക്കും പത്രം ലഭിക്കുന്നത് കുറവാണെന്നും സ്റ്റോക്കില്ലെന്നുമാണ് ജനങ്ങളോട് പറയുന്നത്.

ഡിസംബർ രണ്ടിന് സ്റ്റോക്ക് എത്തിയെന്നും എല്ലാട്രഷറികളിലും മുദ്രപ്പത്രം എത്തിച്ചെന്നും അധികൃതർ പറയുന്നു.

"ഡിസംബറിൽ സ്റ്റോക്ക് എത്തിയിരുന്നു. എല്ലാ ട്രഷറികളിലേക്കും മുദ്രപ്പത്രം നൽകിയിട്ടുണ്ട്. ക്ഷാമം ഉണ്ടെന്ന് തോന്നുന്നില്ല. നിലവിൽ എല്ലാ പത്രവും ലഭിക്കുന്നുണ്ട്."

ജില്ലാ ട്രഷറി ഓഫീസർ