തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും നാളെ മുതൽ 25 വരെ നടക്കും. നാളെ വൈകിട്ട് ഏഴിന് പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി അനീഷ് ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. ദിവസവും രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഏഴിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് കലശപൂജ 10ന് കലശാഭിഷേകം വൈകിട്ട് ഏഴിന് താലപ്പൊലി ഘോഷയാത്ര. 24ന് രാവിലെ 9ന് ദേവീക്ഷേത്രത്തിൽ പൊങ്കാല അടുപ്പിലേക്ക് പെരുന്ന സന്തോഷ് തന്ത്രി അഗ്നിപകരും. 10.30ന് പൊങ്കാല നിവേദ്യം സമർപ്പണം. 25 ന് രാവിലെ 8 മുതൽ ഗുരുഭാഗവത പാരായണം വൈകിട്ട് ഏഴിന് താലപ്പൊലി.