hospital
അടൂർ ജനറൽ ആശുപത്രി പെയിൻ്റ് ചെയ്ത് നവീകരിച്ചപ്പോൾ

അടൂർ: സുരക്ഷാ ഇടനാഴിയായ എം.സി റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ സി.ടി സ്കാൻ, ട്രോമോകെയർ യൂണിറ്റുകൾ ഈ മാസം അവസാനം തുറക്കും. വാഹനാപകടങ്ങളിലും മറ്റും ഗുരുതരമായി പരിക്കേറ്റു വരുന്നവരെ ഇനി മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വരില്ല. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മികച്ച ചികിത്സാ സൗകര്യം ജനറൽ ആശുപത്രിയിൽത്തന്നെ ലഭിക്കും. സി.ടി സ്കാൻ മിഷ്യൻ സ്ഥാപിച്ചു കഴിഞ്ഞു. ഓപ്പറേഷൻ തീയറ്ററോടു കൂടിയ ട്രോമോകെയർ യൂണിറ്റിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്. ഇന്റീരിയൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ശേഷിക്കുന്നത്.

മുഖം മിനുക്കി ആശുപത്രി

ട്രോമോ കെയർ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ജനറൽ ആശുപത്രി മുഖം മിനുക്കുകയാണ്. ബഹുനില മന്ദിരത്തിന്റെ ഭിത്തികളിൽ കിളിച്ചുനിന്ന ആലുകൾ നീക്കം ചെയ്തതിനൊപ്പം മുൻഭാഗത്തെ 5 നിലകളും പെയിന്റ് ചെയ്ത് നവീകരിച്ചു. ഡി. സജി നഗരസഭാ ചെയർമാനായി അധികാരം ഏറ്റെടുത്ത ഒന്നര ആഴ്ചയ്ക്കിടെയാണ് ആശുപത്രി കെട്ടിടം പെയിന്റ് ചെയ്ത് നവീകരിക്കാൻ തീരുമാനിച്ചത്. ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് രണ്ട് ആംബുലൻസുകൾ ലഭ്യമാക്കിയിരുന്നു. ഇതിന് പുറമേ ഐ.സി.യു സംവിധാനത്താടെയുള്ള ആംബുലൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.

---------------

ചെലവ് 6 കോടി രൂപ

അടിസ്ഥാന സൗകര്യ വികസനത്തിന് 70 ലക്ഷം

*അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഓപ്പറേഷൻ തീയറ്റർ

*എല്ലാ കിടക്കകളിലും കൃത്രിമ ശ്വാസോഛ്വാസം ലഭ്യമാക്കുന്നതിനുള്ള സൗകര്യം.

5 കിടക്കകളുള്ള ട്രോമോകെയർ ഐ.സി.യു.

സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാന്റ്

12 കിടക്കകളോടുകൂടിയ വാർഡ്

2 വെന്റിലേറ്ററുകൾ,