മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളേജ് കൊമേഴ്‌സ് വിഭാഗവും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സംയുക്തമായി ഇൻവെസ്റ്റർ അവയർനെസ് ആൻഡ് റോൾ ഓഫ് റെഗുലേറ്റേഴ്‌സ് എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ വെബിനാർ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു.ടി.ജോർജ് അദ്ധ്യക്ഷത വഹിച്ച വെബിനാറിൽ അരുൺ.ഇ.എ (അസിസ്റ്റന്റ് ജനറൽ മാനേജർ സെബി),സുമിത്.സി.എസ്(ബി.എസ്.ഇ കൊച്ചിൻ ഓഫീസ് കൺസൽട്ടന്റ്), വകുപ്പ് മേധാവി ഡോ.എബി ജോസഫ് ഇടിക്കുള,ഡോ.നീതു ജോർജ് എന്നിവർ പ്രസംഗിച്ചു.