പത്തനംതിട്ട : മദ്ധ്യതിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവെൻഷന്റെ 104 -മത് സമ്മേളനവും മൂന്നുനോമ്പാചരണവും 24 മുതൽ 28 വരെ മാക്കാംക്കുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടക്കും .
24ന് രാവിലെ 7. 45 ന് പ്രഭാത നമസ്‌കാരം 7. 30ന് അഞ്ചിൻമേൽ കുർബാന. 10ന് തുമ്പമൺ ഭദ്രാസനാ ധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം. ഏഴിന് പ്രസംഗം. 26ന് നടു നോമ്പാചരണം. രാവിലെ 10ന്
ഗാനശുശ്രൂഷ 27 ന് രാവിലെ 9.30 ന് ധ്യാനം.
28 ന് രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം. ഏഴിന് തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ .ടൈറ്റസ് ജോർജിന്റെ പ്രസംഗം.