അരുവാപ്പുലം : കോട്ടാംപാറ പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കണമെന്ന് ബി.ജെ.പി കൊക്കാത്തോട് ബൂത്ത് കമ്മിറ്റി ആവശ്യപെട്ടു.

കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.കെ ശശി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് , സിപിഎം പാർട്ടികളിൽ നിന്ന് രാജിവച്ച് ബിജെപി യിൽ ചേർന്നവർക്ക് സ്വീകരണം നൽകി. അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി. ഗോപകുമാർ, പദ്മകുമാർ, വിക്രമൻ, വിശാഖ് കുമാർ, അനിൽ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.