മല്ലപ്പള്ളി : കത്തോലിക്കാ സഭ ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും മികച്ച അദ്ധ്യാപികയ്ക്കുള്ള ഇക്കൊല്ലത്തെ അവാർഡ് നേടിയ നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാൻസി മരിയക്ക് സർവീസിൽ നിന്നും വിരമിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്ര അയപ്പ് ചടങ്ങിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ.മേഴ്‌സി നെടുംമ്പുറം അദ്ധ്യക്ഷയായിരുന്നു.ചങ്ങനാശേരി അതിരൂപത സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു നടമുഖത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ.ഗ്രിഗറി ഓണംകുളം ഫോട്ടോ അനാശ്ചാദനം നിർവഹിച്ചു. ഫാ.ആന്റണി നെരയത്ത്, സി. ബെറ്റി റോസ്, പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, മുൻ പ്രസിഡന്റ് റെജി ശാമുവേൽ,ബി.പി.ഒ.അജയകുമാരൻ നായർ, ജോമോൻ എം.സി.,സി.ലിൻസ, ബിജു ടി.ജോൺ, ഫാ.ജോൺ മറ്റമുണ്ടയിൽ, ഫാ.ജോസഫ് നെടുംപറമ്പിൽ, ജാസ്മിൻ കുര്യാക്കോസ്, പ്രിൻസ് ഏബ്രഹാം, മിന്റു എലിസബേത്ത് ജോൺസൻ എന്നിവർ പ്രസംഗിച്ചു.