പന്തളം: സി.പി.ഐ നേതാവും മുൻ മന്ത്രിയുമായിരുന്ന എം എന്റെ സ്മരണാർത്ഥം സിപിഐ ചേരിക്കൽ ബ്രാഞ്ച് ഭക്ഷ്യകിറ്റ് വിതരണം നടത്തി. വാർഡ് കൗൺസിലർ ടി.കെ സതി വിതരണോദ്ഘാടനം നിർവഹിച്ചു. മഹേഷ് ചേരിക്കൽ അദ്ധ്യക്ഷത വഹിച്ചു. സുമോദ് കണ്ണങ്കര, പി ആർ ശ്രീധരൻ, ബി അജിതകുമാർ, സംപ്രീത് കുമാർ, ശ്രീജിൻ തുടങ്ങിയവർ പങ്കെടുത്തു.