തിരുവല്ല: പൊയ്കയിൽ ആചാര്യഗുരുവിന്റെ ദേഹവിയോഗത്തിന്റെ 52 -)വാർഷികം നാളെ പ്രത്യക്ഷരക്ഷാദൈവസഭ ആചരിക്കും. ഇതിന്റെ ഭാഗമായി ഉപവാസധ്യാനം,പ്രത്യേക പ്രാർത്ഥന, അനുസ്മരണ പ്രാർത്ഥന എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിൽ ശ്രീകുമാര ഗുരുദേവ മണ്ഡപത്തിൽ നാളെ രാവിലെ 7ന് സഭാ പ്രസിഡണ്ട് വൈ.സദാശിവൻ പ്രത്യേക പ്രാർത്ഥന നടത്തും. കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിലും ഉപവാസധ്യാനം നടക്കും. ദേഹവിയോഗ സമയമായ നാളെ രാത്രി 8.30ന് സഭാ ആസ്ഥാനത്തെ തങ്കവിലാസം ബംഗ്ലാവിലെ ആചാര്യഗുരു സന്നിധാനത്ത് സഭാ പ്രസിഡണ്ട് വൈ.സദാശിവൻ അനുസ്മരണ പ്രാർത്ഥന നടത്തും.ശാഖകളിൽ ഉപദേഷ്ടാക്കന്മാർ,മേഖലാ ഉപദേഷ്ടാക്കന്മാർ എന്നിവരുടെ കാർമികത്വത്തിലും അനുസ്മരണ പ്രാർത്ഥന നടക്കും.