21-meenakshiamma
ഗാന്ധി ഹരിത സമൃദ്ധി പത്തനംതിട്ട ബ്ലോക്ക് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സന്ദർശന വാർഷികാഘോഷം ഗാന്ധിജിയെ സ്വീകരിച്ച സംഘാഗമായ ഉടയൻകാവിൽ മീനാക്ഷി അമ്മക്ക് വൃക്ഷ തൈ നൽകി ഇലന്തൂർ ഗ്രാമ പഞ്ചായത് പ്രസിഡണ്ട് മേഴ്‌സി മാത്യു ഉത്ഘാടനം ചെയ്യുന്നു. കെ. കെ. റോയ്‌സൺ,ബിജു.പി.തോമസ്, അശോക് ഗോപിനാഥ്, മനോജ് ബി. സി. എന്നിവർ സമീപം

കോഴഞ്ചേരി. മഹാത്മാ ഗാന്ധിയുടെ ഇലന്തൂർ സന്ദർശനത്തിന്റെ 84-ാം വാർഷികം. ഗാന്ധി ഹരിത സമൃദ്ധി പത്തനംതിട്ട ബ്ലോക്ക് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിജിയെ സ്വീകരിച്ച സംഘാഗമായ ഉടയൻകാവിൽ മീനാക്ഷി അമ്മക്ക് വൃക്ഷത്തൈ നൽകി ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധി ഹരിത സമൃദ്ധി സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി അംഗം കെ.കെ.റോയ്‌സൺ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ റബർ ഡലേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ബിജു.പി.തോമസ്,ഹരിത സമൃദ്ധി ബ്ലോക്ക് പ്രസിഡന്റ് സുനോജ് സി വർഗീസ്, അശോക് ഗോപിനാഥ്, മനോജ് ബി സി, എന്നിവർ പ്രസംഗിച്ചു.