അടൂർ: അറ്റകുറ്റപ്പണികളും സംരക്ഷണവുമില്ലാതെ നാശാവസ്ഥയിലായിരുന്ന അടൂർ റവന്യൂ ടവറിന്റെ നവീകരണം അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 15ന് മുമ്പ് നവീകരണം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ഹൗസിംഗ് ബോർഡ്. .2001 മാർച്ച് 27 ന് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രിയായ പി.ജെ ജോസഫാണ് 5 നിലകളോടുകൂടിയ റവന്യൂടവർ തുറന്നുകൊടുത്തത്. 20 വർഷത്തിനിടെ യാതൊരു അറ്റകുറ്റപ്പണികളും നടന്നില്ല. താലൂക്ക് ഓഫീസ്, സപ്ളൈ ഓഫീസ്, ഹോമിയോപ്പതി ഡി.എം.ഒ ഓഫീസ്, ജോയിന്റ് ആർ.ടി ഓഫീസ്, ട്രഷറി തുടങ്ങി 17 പ്രധാന സർക്കാർ ഓഫീസുകളും 159 കടമുറികളുമുണ്ട് ഈ കെട്ടിടത്തിൽ. ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നവീകരണത്തിന് വഴിയൊരുങ്ങിയത്.പ്രധാന ഇടനിലക്കാരനില്ലാതെ ഓരോ ഇനത്തിലും കമ്പനികൾ വഴി നേരിട്ട് സബ് കോൺട്രാക്ട് നൽകി ഹൗസിംഗ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പണി.
----------------
പൂർത്തിയായത്
*അഞ്ച് നിലകളിലായുള്ള 66 ടോയ്‌ലെറ്റുകളുടെ നവീകരണം
യൂറോപ്യൻ ക്ലോസെറ്റുകൾ സ്ഥാപിച്ചു.
* ഓടകളുടെ നവീകരണം
* ഫയർ സ്റ്റെയർ റൂഫ് ചെയ്തു.
പൂർത്തിയാകാനുള്ളത്
പെയിന്റിംഗ് ജോലികൾ
* മുറ്റത്ത് കട്ട നിരത്തൽ
* ഗേറ്റുകളുടെ നവീകരണം
-----------------
നവീകരണത്തിന് 59 ലക്ഷം
------------------
" ഹൗസിംഗ് ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും അടൂരിന്റെ സാംസ്കാരിക പൈതൃകവും പരമ്പര്യവും കണക്കിലെടുത്താണ് റവന്യൂ ടവർ നവീകരിക്കാൻ തീരുമാനിച്ചത്. നവീകരണം പൂർത്തിയാകുന്നതോടെ നഗരത്തിന്റെ തിലകക്കുറിയായി ഈ കെട്ടിടം മാറും. "
പി. പ്രസാദ്,
ചെയർമാൻ, സംസ്ഥാന ഹൗസിംഗ് ബോർഡ്.