cc

പത്തനംതിട്ട; ജില്ലയിൽ ഇന്നലെ 654 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 പേർ വിദേശത്ത് നിന്ന് വന്നവരും, 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്., 623 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം

കോയിപ്രം ഗ്രാമപഞ്ചായത്ത് വാർഡ് 10 ( കൊച്ചുപറമ്പ് കോളനി ഭാഗം), ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വാർഡ് 2, 3, 5 എന്നിവയുടെ പരിധിയിൽ വരുന്ന പ്രക്കാനം ജംഗ്ഷനിൽ നിന്ന് ഇലവുംതിട്ട റോഡിൽ പഞ്ചായത്ത് സ്റ്റേഡിയം വരെയും ഓമല്ലൂർ റോഡിൽ മത്തങ്ങാമുക്ക് വരെയും മുട്ടുകുടുക്കറോഡിൽ നിരവയിൽ പടി വരെയും ഇലന്തൂർ റോഡിൽ പീടിക പടി വരെയും മെഴുവേലി ഗ്രാമപഞ്ചായത്ത് വാർഡ് 2, 13 എന്നീ വാർഡുകളുടെ പരിധിയിൽ വരുന്ന പറയങ്കര ഭാഗം, വാർഡ് 12 പറയങ്കര ഭാഗം, പുന്നക്കുളഞ്ഞി ഭാഗം എന്നീ പ്രദേശങ്ങളിലും 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.