തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1385 മണ്ണന്തോട്ടുവഴി ഈസ്റ്റ് ശാഖയുടെ 10-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി.എസ്.എൻ.ഡി.പി.യോഗം മുൻ ഡയറക്ട്‌ബോർഡ് അംഗം പ്രൊഫ.സതീഷ്‌കൊച്ചുപറമ്പിൽ ധർമ്മപതാക ഉയർത്തി.അഷ്ടദ്രവ്യഗണപതിഹോമം,ശാന്തിഹവനം, കലശാഭിഷേകം,മഹാഗുരുപൂജ തുടങ്ങിയവ നടന്നു. ശാഖാ സെക്രട്ടറി രമേശ് കെ.എൻ, യൂണിയൻ കമ്മിറ്റിയംഗം ദിപിൻ ദിവാകരൻ, ശാഖാ വൈസ് പ്രസിഡന്റ് പ്രശാന്ത് ടി എസ്.എന്നിവർ പ്രസംഗിച്ചു.