തിരുവല്ല: അപകടങ്ങൾ പതിവായ റ്റി.കെ റോഡിലെ കറ്റോട് പാലം വീതികൂട്ടി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവല്ല ടൗൺ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അജി തമ്പാൻ, ബ്ലോക്ക് ഭാരവാഹികളായ രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, ഗ്രാമപഞ്ചായത്ത് അംഗം അനിത സജി, കെ.എൻ ഗോപി, ജോജോ, ലൗലി മധു, ലേഖ എസ്, കൊച്ചുമോൾ, സ്മിത്ത്, ടിങ്കു , നിതിൻ, ലൈജു, സിജിൻ, അലൻ,രഞ്ജിത്, അഖിൽ,രാഹുൽ എന്നിവർ പ്രസംഗിച്ചു.