ചെന്നീർക്കര: എൻ.എസ്.എസ് 275ാം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ മുറിയിൽ എസ്.ബി.എെ എ.ടി.എം സെന്റർ തുറന്നു. എസ്.ബി.എെ എച്ച്.ആർ മാനേജർ മനോജ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മാനേജർമാരായ അനിൽകുമാർ, സരോജ് റായ്, ഗ്രാമ പഞ്ചായത്തംഗം രാമചന്ദ്രൻ നായർ, കരയോഗം പ്രസിഡന്റ് ടി.കെ സോമശേഖരൻനായർ, സെക്രട്ടറി പി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.