arrest
ബിനേഷ്

തിരുവല്ല: കുടുംബ വഴക്കിനെതുടർന്ന് പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിലായി. കവിയൂർ തൂവുങ്കമലയിൽ ലക്ഷംവീട് കോളനിയിൽ ബിനേഷ് (31) ആണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ബിനീഷ് പിതാവായ വിൻസെന്റിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തലയ്ക്കേറ്റ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിൻസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവശേഷം ബിനേഷ് ഒളിവിലായിരുന്നു. ബിനേഷും വിൻസെന്റും മാത്രമാണ് വീട്ടിൽ താമസം. മദ്യപിച്ചെത്തുന്ന ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി സമീപ വാസികൾ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.