ആലാ-നെടുവരംകോട് : മണപ്പുഞ്ചത്തറയിൽ എൻ.കെ. വിജയൻ (64) നിര്യാതനായി. ആലാ എസ്.എൻ. കോളേജ് മുൻ ജീവനക്കാരനാണ്. ചെങ്ങന്നൂർ കാർഷിക വികസന ബാങ്ക് ഡയറക്ടർ, ഡി.സി.സി മെമ്പർ, കോൺഗ്രസ് ആലാ മണ്ഡലം മുൻ പ്രസിഡന്റ്, എസ്.എൻ. ട്രസ്റ്റ് മുൻ ബോർഡ് മെമ്പർ, എസ്.എൻ.ടി.എച്ച്.എസ്. മുൻ പിടിഎ പ്രസിഡന്റ്, എസ്.എൻ.ഡി.പി യു.പി.എസ് മുൻ പിടിഎ പ്രസിഡന്റ്, ആലാ 71-ാം എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി, മണപ്പുഞ്ചയിൽ ചിട്ടിഫണ്ട് മാനേജിംഗ് ഡയറക്ടർ, ആദിപരാശക്തി ദേവീക്ഷേത്ര ട്രഷറർ, പീപ്പിൾസ് ലൈബ്രറി മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകൾ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീനാ വിജയൻ (എസ്.എൻ.ടി.എച്ച്.എസ്.എസ്.എസ്., ചെറിയനാട്). മക്കൾ: അഞ്ജന വിജയൻ, അഞ്ജലി വിജയൻ.