തിരുവല്ല: ഇരവിപേരൂർ കൃഷി അസിന്റായിരുന്ന വി.വി അനിൽകുമാറിന് സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. പുതിയതായി വിപണിയിലിറക്കിയ ഇരവിപേരൂർ റൈസ് ഉൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാല് വർഷമായി അനിൽ ചെയ്തിരുന്നത്. പഞ്ചായത്തിൽ തരിശുനില കൃഷിയിലൂടെ നെല്ലും പച്ചക്കറികളും വാഴകൃഷിയുമെല്ലാം വ്യാപകമാക്കി. ഇതുമായി ബന്ധപ്പെട്ട് കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി പ്രോത്സാഹനവും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതും അനിലിന്റെ പ്രത്യേകതയായിരുന്നു. നൂതന കൃഷിരീതികൾ അവലംബിച്ച് കർഷകർക്ക് നല്ല വിളവും ആദായവും നേടിക്കൊടുക്കാൻ എന്നും തൽപ്പരനായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിലെ വെൺമണിയിലേക്ക് സ്ഥലം മാറിപ്പോയി. അനിൽകുമാർ ചെങ്ങന്നൂർ സ്വദേശിയാണ്.