കോഴഞ്ചേരി: ഹോം ഡെലിവറിയുടെ പേരിൽ ഉപയോക്താക്കളിൽ നിന്നും വൻ തുക പാചകവാതക ഏജൻസി വാങ്ങുന്നതായി പരാതി. കോഴഞ്ചേരിയിലെ പാചകവാതക ഏജൻസിക്കെതിരെയാണ് പൗരാവലി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. പാചക വാതക ഏജൻസി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ വാതകസിലിണ്ടർ സൗജന്യമായി ഉപയോക്താക്കൾക്ക് നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെയും ഓയിൽ കമ്പനിയുടെയും നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശത്തിന് യാതൊരുവിലയും പാചക വാതക ഏജൻസികൾ നൽകുന്നില്ല. ഗോഡൗണിൽ നിന്നും സുരക്ഷാ സംവിധാനം ഇല്ലാത്ത വാഹനങ്ങളിൽ വാതകം കൊണ്ടുപോകരുതെന്നാണ് കേന്ദ്ര സർക്കാരിന്റെയും, കേന്ദ്ര പെട്രോളിയം വകുപ്പിന്റെയും നിർദ്ദേശം. എന്നാൽ സുരക്ഷിത സംവിധാനമുള്ള വാഹനങ്ങളിൽ ഗോഡൗണിൽ എത്തുന്ന ഉപയോക്താക്കൾക്കും വാതകം നൽകുന്നില്ലെന്ന പരാതിയുമുണ്ട്.