അടൂർ: ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ 15-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും സീനിയേഴ്സ് കൂട്ടായ്മയും ഓൺലൈനായി നടത്തുന്നു. 24ന് ഉച്ചക്ക് 3ന് പ്രസിഡന്റ് ഡോ.സക്കറിയ മാർ അപ്രേം ഉദ്ഘാടനം ചെയ്യും. സീനിയർ വൈസ് പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും.കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ.വി.പി.മഹാദേവൻ പിള്ള മുഖ്യപ്രഭാഷണവും ശാസ്താംകോട്ട ഹോരേബ് ആശ്രമം മാനേജർ ഫാ.കെ.ടി.വർഗീസ് അനുസ്മരണ പ്രസംഗവും നടത്തും. ജനറൽ സെക്രട്ടറി ഫാ.ജീസൺ പി.വിൽസൺ റിപ്പോർട്ട് അവതരിപ്പിക്കും.