കുമ്പനാട്: നിറയെ യാത്രക്കാരുമായി വന്ന ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. പത്തനംതിട്ടയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടിസി ബസ്. പുക ഉയർന്നതിനെ തുടർന്ന് കുമ്പനാട് ഭാഗത്ത് എത്തിയപ്പോൾ ബസ് നിറുത്തി. കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കലിന്റെ സഹായത്തോടെ വെള്ളം ഒഴിച്ച് റേഡിയേറ്റർ തണുപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. റേഡിയേറ്ററിന്റെ പൈപ്പ് ലീക്കായതിനെ തുടർന്ന് ചൂട് കൂടിയാണ് റേഡിയേറ്റ്രിൽ നിന്ന് പുക ഉയർന്നത്