അടൂർ : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാനും ഘടകകക്ഷികൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും യു. ഡി. എഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അഡ്വ. ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ,തോപ്പിൽ ഗോപകുമാർ, ഡി.കെ .ജോൺ, പഴകുളം ശിവദാസൻ,തേരകത്ത് മണി,അടൂർ നൗഷാദ്, പൊടിമോൻ കെ. മാത്യു, ഷൈജു ഇസ്മയിൽ, സാം എബ്രഹാം, പന്തളം പ്രതാപൻ, ഏഴകുളം അജു, മണ്ണടി പരമേശ്വരൻ, ബിജു ഫിലിപ്പ്, രാഹുൽ മാംകൂട്ടത്തിൽ,എസ് ബിനു, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബിജിലി ജോസഫ്,കുഞ്ഞു കുഞ്ഞമ്മ ജോസഫ്,റ്റി എൻ, തൃദീപ്,നരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു.