ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിലെ പാരമ്പരാഗത ആറാട്ടുപുഴ ആറാട്ടുകടവിൽ നിന്ന് പമ്പ തീർത്ഥവും വഹിച്ചുള്ള ഘോഷയാത്ര കൊവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് 26ന് നടത്തുവാൻ തീരുമാനിച്ചു. 28 കരകളുടെ പ്രതിനിധികൾ ഘോഷയാത്രയിൽ പങ്കെടുക്കും. ആറാട്ട് ഘോഷയാത്ര ട്രെസ്റ്റിന്റെ കമ്മിറ്റി യോഗം പ്രസിഡന്റ്‌ കെ.സജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടി.വി.കെ.ചന്ദ്രൻ,സുദർശനൻ കെ.എസ്, സജി വി.ആർ,ഓമനക്കുട്ടൻ നായർ,ബാലകൃഷ്ണൻ പാലശേരി, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.