പന്തളം: ശബരിമലയിൽ നിന്ന് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ ഘോഷയാത്ര നാളെ. രാവിലെ 7 മണിയോടെ പന്തളത്തു മടങ്ങിയെത്തും.
ഇന്ന് പെരുനാട്ടിൽ നിന്ന് യാത്ര പുനരാരംഭിച്ച് വൈകിട്ട് ആറന്മുളയിലെത്തി രാത്രി വിശ്രമിക്കും. നാളെ പുലർച്ചെ 5 മണിയോടെ അവിടെ നിന്ന് പുറപ്പെടും. ഘോഷയാത്ര പന്തളത്തെത്തുന്നതോടെ തിരുവാഭരണങ്ങൾ സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിൽ സുരക്ഷിത മുറിയിലേക്കു മാറ്റും. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കുഭത്തിലെ ഉത്രം ഉത്സവത്തിനും വിഷുവിനും ചാർത്താൻ ഇനി തിരുവാഭരണം പുറത്തെടുക്കും.