തിരുവല്ല: നഗരസഭയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി വിദ്യാഭ്യസവും ക്ഷേമകാര്യവും എൽ.ഡി.എഫിന്. ഇന്നലെ നടന്ന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരുടെ തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം, കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി എൽ.ഡി.എഫിലെ ഷീജ കരിമ്പുംകാലയെ തിരഞ്ഞെടുത്തു. ഷീനാ ശാമുവേൽ, ഇന്ദു ചന്ദ്രൻ, ബിന്ദുപ്രകാശ്, സുനിൽ ജേക്കബ്, ജി.എം.വിമൽ എന്നിവരാണ് അംഗങ്ങൾ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായി എൻ.സി.പിയിലെ ജിജി വട്ടശേരിയെ തിരഞ്ഞെടുത്തു. ബിന്ദു ജേക്കബ്, മാത്യു ചാക്കോ, ഷിനു ഈപ്പൻ, ഷാനി താജ്, ശ്രീനിവാസ് പുറയാറ്റ് എന്നിവരാണ് അംഗങ്ങൾ.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി കോൺഗ്രസിലെ അനു ജോർജിനെ തിരഞ്ഞെടുത്തു. സാറാമ്മ ഫ്രാൻസീസ്, മേഖ എം.ശമുവേൽ, ജാസ് പോത്തൻ, അന്നമ്മ മത്തായി, ശോഭ വിനു എന്നിവരാണ് അംഗങ്ങൾ. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായി കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ ജേക്കബ് ജോർജ് മനക്കലിനെ തിരഞ്ഞെടുത്തു. എം.ആർ.ശ്രീജ, തോമസ് വഞ്ചിപ്പാലം, മാത്യൂസ് ചാലക്കുഴി, രാഹുൽ സിജു, സജി.എം.മാത്യു. എന്നിവരാണ് അംഗങ്ങൾ. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഷീല വർഗീസിനെ തിരഞ്ഞെടുത്തു.ലെജു എം.സഖറിയ,പ്രദീപ് മാമ്മൻ മാത്യു, അനു സോമൻ, ജോസ് പഴയിടം,വിജയൻ തലവന, ശാന്തമ്മ വർഗീസ് എന്നിവരാണ് അംഗങ്ങൾ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായി ഫിലിപ്പ് ജോർജിനെ തിരഞ്ഞെടുത്തു.ലിൻഡ തോമസ്,സബിതാ സലിം,ഡോ.റെജിനോൾഡ് വർഗീസ്, ഗംഗാ രാധാകൃഷ്ണൻ, പൂജാ ജയൻ, മിനികുമാരി എന്നിവരാണ് അംഗങ്ങൾ.