തിരുവല്ല: പഞ്ചായത്തു തിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകൾ അസംബ്ലി തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ: പി.ജെ.കുര്യൻ പറഞ്ഞു. യു.ഡി.എഫ്.തിരുവല്ല നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ചെയർമാൻ അഡ്വ.ഉമ്മൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്.ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി.സെക്രട്ടറി പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ, ജോസഫ് എം.പുതുശേരി, അഡ്വ.വർഗീസ് മാമ്മൻ, മധുസൂദനൻപിള്ള, ശശിധരൻ നായർ, റെജി തോമസ്, രാജു പുളിമ്പള്ളിൽ, ആർ.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.